Headlines

വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ലണ്ടന്‍ഡെറി: വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് കുട്ടികള്‍ മരിച്ചത്.കണ്ണൂര്‍, എരുമേലി സ്വദേശികളായ പതിനാറു വയസുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ്. ഒരാള്‍ സംഭവസ്ഥലത്തും, രണ്ടാമത്തെ കുട്ടി ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചത്. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ സ്ഥിര താമസമാണ് ഇവരുടെ മാതാപിതാക്കള്‍.കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്.

Read More

മഴ: ട്രെയിനുകൾ വൈകിയോടുന്നു,എറണാകുളം പാസഞ്ചര്‍ റദ്ദാക്കി

കൊച്ചി: എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല.കായംകുളത്തുനിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ഏറനാട്, രപ്തിസാഗര്‍, ബിലാലസ്‌പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍ നിന്നും ഇന്ന് രണ്ട് മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് ഒരു മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. ഇന്ന് രാവിലെ 6.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ആറ് മണിക്കൂര്‍ 10 മിനിറ്റ് വൈകും. രാവിലെ എട്ടരയ്ക്ക് എറണാകുളത്തുനിന്ന്…

Read More

ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി, സന്ദർശകരോട് സംസാരിച്ച് കോടിയേരി

ചെന്നൈ:സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്പോളോ ആശുപത്രിയിലെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി.ആശുപത്രിയില്‍ വിവരം തിരക്കി എത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്. അണുബാധയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അപ്പോളോയിലെ ആദ്യ ഘട്ട പരിശോധനകള്‍ നടത്തിയത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനോദിനി, മകന്‍ ബിനീഷ് എന്നിവരാണ് കോടിയേരിയുടെ ഒപ്പമുള്ളത്. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു….

Read More

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ്:ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ്‌ അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ…

Read More

ഗര്‍ഭിണിയുടെയും 5 വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയിൽ

ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് കുമാറിന്റെ ഭാര്യ ശിഖ(25), മകന്‍ രുക്‌നാഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ സന്ദീപ് ബാങ്കില്‍നിന്ന് തിരിച്ചെത്തിയപ്പോളാണ് കട്ടിലിനുള്ളിലെ അറയില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെത്തി ഏറെനേരം വിളിച്ചിട്ടും ഭാര്യയുടെയോ മകന്റെയോ പ്രതികരണമില്ലാത്തതിനാല്‍ സന്ദീപ് അയല്‍ക്കാരെയും…

Read More

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(91) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച്‌ റഷ്യന്‍ വാര്‍ത്താഏജന്‍സികളാണ് മരണവിവരം പുറത്തുവിട്ടത്. രക്തച്ചൊരിച്ചില്‍ ഇല്ലാതെ ശീതയുദ്ധം അവസാനിപ്പിച്ച നേതാവാണ് വിടപറയുന്നത്. ആറ് വര്‍ഷം യുഎസ്‌എസ്‌ആറിന്റെ പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. ശീതയുദ്ധം അവസാനിപ്പിക്കാനായെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ഗോര്‍ബച്ചേവിനായില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി എന്ന പേരിലും ഗോര്‍ബച്ചേവ്‌വിമര്‍ശിക്കപ്പെട്ടു. 1990…

Read More

ഗായിക വൈശാലി ബല്‍സാര കാറിൻ്റെ പിൻസീറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാര (34) കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം.സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് വൈശാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര്‍ നദിക്കരയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്….

Read More

തത്തമംഗലം പ്രതീക്ഷ സ്പെഷൽ സ്കൂളിൽ വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഫാ.ബെറ്റ്സൺ തുക്കുപറമ്പിൽ നിർവഹിച്ചു.

തത്തമംഗലം: തത്തമംഗലം പ്രതീക്ഷ സ്പെഷൽ സ്കൂളിൽ വോ ഓഫ് വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഉദ്ഘാടനം ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ നിർവഹിച്ചു. അഡ്വ. ശാന്താറാമും അധ്യക്ഷനായി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത മുഖ്യാതിഥിയായി. ചടങ്ങിൽ സെൻട്രൽ റൈറ്റ്സിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി വീൽചെയർ പ്രതിക്ഷാ സ്കൂളിലെ വിദ്യാർഥിനിക്കു സമ്മാനിച്ചു. പ്രിൻസിപ്പാൾ മദർ സിസ്റ്റർ ഡെലീന സ്വാഗതവും വോയ്സ് ഓഫ് വേൾഡ് വൈസ് ചെയർമാൻ മുഹമ്മദ് അൻസാരി നന്ദിയും അർപ്പിച്ചു. അതിനോടൊപ്പം ഗാനമേളയും ഓണസദ്യയും…

Read More

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദിന് ‘പ്രവാസി പ്രതിഭാ പുരസ്കാരം’

ശുചീകരണ രംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളെ മാനിച്ച്, ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ് മ്മദിന്, ഭാരത സർക്കാർ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് സമ്മാനിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ, കിങ്ങ്ഡം ഓഫ് സൗദി അറേബ്യയിലെ, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദാണ് അവാർഡ് സമ്മാനിച്ചത്. ഇക്കൊല്ലം മധ്യേഷ്യയിലെ നാല് ഇന്ത്യാക്കാർക്കാണ് പ്രസ്തുത അവാർഡ് ലഭിച്ചതെങ്കിലും സൗദി അറേബ്യയിൽ അവാർഡ് ലഭിച്ച ഏക വ്യക്തി ഡോ. സിദ്ദീഖ് അഹ്മ്മദാണ്. പ്രവാസി…

Read More

നാളെ മുതൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാളെ മുതല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 22-ാം തിയതി കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 23-ാം തിയതി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുമ്പോൾ മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍…

Read More