ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി.കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടര്‍. സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്താണ് ശ്രീറാമിനെ മാറ്റി നിയമിച്ചത്.
ശ്രീറാമിനെ വീണ്ടും കലക്ടര്‍ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മാറ്റം.
മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഷീര്‍ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
2019 ലാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി
