മലപ്പുറം: ഒന്നരവയസ്സുള്ള പെണ്‍കുട്ടി തോട്ടില്‍ വീണ് മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണത്. ആവിപ്പുഴയോട് അനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം പള്ളിയില്‍ ഖബറടക്കി.