Headlines

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ലോണ്‍ ബോള്‍ ടീമിലൂടെ ഇന്ത്യയ്ക്ക് നാലാം സ്വർണം

ബർമിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ലോണ്‍ ബോള്‍ ടീമിൻ്റെ ചരിത്രം കുറിച്ച പ്രകടനത്തോടെ ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി.

17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.

Leave a Reply

Your email address will not be published. Required fields are marked *