തിരുവനന്തപുരം: തെറ്റായ ദിശയില്‍ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച് ബൈക്കിൽ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു.ദേശീയപാതയില്‍ പാറശാല കാരാളിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കളിയിക്കാവിള ആര്‍ സി സ്ട്രീറ്റ് സെന്റ് ആന്റണികോളനിയിലെ പോള്‍ രാജ്-അശ്വിനി ദമ്പതികളുടെ മകള്‍ ഋതികയാണ് മരിച്ചത്. പോള്‍രാജിനും അശ്വനിക്കും ഗുരുതരമായി പരിക്കേറ്റു.അശ്വനി ഗര്‍ഭിണിയാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സംശയിക്കുന്നത്. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചശേഷം അടുത്തുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ടിപ്പര്‍ മറിയുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് പെൺകുട്ടി മരിച്ചു, അച്ഛനും ഗർഭിണിയായ അമ്മയും ഗുരുതര നിലയിൽ
