തൃശൂർ: സ്കൂട്ടറിൽ സ്വകാര്യ ബസിന്‍റെ പിന്‍വശം തട്ടിയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു.പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുറ്റിച്ചൂര്‍ സ്വദേശി ഡോ. നിത്യ ടിന്‍റു ഉണ്ണികൃഷ്ണന്‍ (29) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറില്‍ ബസിന്‍റെ പിന്‍വശം തട്ടി ഡോക്ടര്‍ ബസിന്‍റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഭർത്താവ്: ഉണ്ണികൃഷ്ണൻ. മകന്‍: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.
സ്വകാര്യ ബസിന്‍റെ പിന്‍വശം സ്കൂട്ടറിൽ തട്ടി, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
