Headlines

അന്വേഷണ മികവിന് കേരളത്തിൽ നിന്നുള്ള എട്ട് പേർക്ക് കേന്ദ്രത്തിൻ്റെ പൊലീസ് മെഡൽ

ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി.രണ്ടു ജില്ലാ പൊലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട്.

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, വടകര റൂറല്‍ എസ്പി ആര്‍ കറുപ്പസാമി എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചു. എഐജി ആര്‍ ആനന്ദ്, ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, വിജുകുമാര്‍ നളിനാക്ഷന്‍, ഇന്‍സ്‌പെക്ടര്‍മാരായ വി എസ് വിപിന്‍, ആര്‍ കുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിം എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

151 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ അന്വേഷണ മികവിന് മെഡല്‍ നല്‍കുക. ഇതില്‍ 15 പേര്‍ സിബിഐയിലെ ഉദ്യോഗസ്ഥരാണ്. അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *