തൃശ്ശൂർ : കല്യാൺ ഹൈപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുമായി ചേർന്ന് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കല്യാണിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടികൾ ജില്ലാകളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു.
പരിപാടികളുടെ ഭാഗമായി ഡൗൺ സിൻഡ്രോം ട്രസ്റ്റിലെ കുട്ടികളുടെ പായസം സ്റ്റാൾ, സെയ്ന്റ് ജോസഫ് സ്ക്കൂളിലെ കുട്ടികൾ നിർമ്മിക്കുന്ന നിത്യോപയോഗ വസ്തുക്കളായ സോപ്പ്, അച്ചാറുകൾ, കറി പൊടികൾ തുടങ്ങിയവയുടെ സ്റ്റാളും കളക്ടർ ഉദ്ഘാടനം ചെയ്തു. കല്യാൺ തൃശ്ശൂർ ഹൈപ്പർ മാർക്കറ്റിൽ ശനിയാഴ്ചകളിൽ ആയിരിക്കും സ്റ്റാളുകൾ പ്രവർത്തിക്കുക. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും ഭാവിയ്ക്കും സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ഓണാഘോഷവുമായി കല്യാൺ ഹൈപ്പർ മാർക്കറ്റ്, കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു
