Headlines

വിഴിഞ്ഞം സമരം തുടരും, മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ധാരണ

തിരുവനന്തപുരം: തുറമുഖ നിര്‍മ്മാണം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി യൂജിന്‍ പെരേര.മന്ത്രി വി. അബ്ദുറഹ്മാനുമായുും മന്ത്രി ആന്റണി രാജുവുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു. യൂജിന്‍ പെരേരയുടെ പ്രതികരണം.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താന്‍ ധാരണയായി. ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് അതിരൂപത അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ ഒന്‍പതംഗ സംഘമാണ് ചര്‍ച്ചയ്ക്കെത്തിയത്. ചര്‍ച്ച പോസിറ്റീവ് ആണെന്ന് അതിരൂപത വ്യക്തമാക്കി. തങ്ങള്‍ മുന്നോട്ടുവച്ച ഏഴില്‍ അഞ്ച് ആവശ്യങ്ങളില്‍ ധാരണയായിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് ഇത് സാധ്യമാകുമെന്നാണ് അറിയിച്ചത്. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

ഇന്ന് സമരക്കാര്‍ പൊലീസിനെ മറികടന്ന് വിഴിഞ്ഞം തുറമുഖത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ചുകയറി. പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് പ്രതിഷേധക്കാര്‍ കൊടിയും നാട്ടി

Leave a Reply

Your email address will not be published. Required fields are marked *