കോട്ടയം: തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പത്തോളം പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. ഈ നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.
റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.ഒരാള്‍ക്ക് മുഖത്താണ് കടിയേറ്റത്. നായ നിരവധി വളര്‍ത്തുനായ്ക്കളേയും മൃഗങ്ങളേയും കടിച്ചിരുന്നു.
തലയോലപ്പറമ്പിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
