തത്തമംഗലം: തത്തമംഗലം പ്രതീക്ഷ സ്പെഷൽ സ്കൂളിൽ വോ ഓഫ് വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഉദ്ഘാടനം ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ നിർവഹിച്ചു. അഡ്വ. ശാന്താറാമും അധ്യക്ഷനായി. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത മുഖ്യാതിഥിയായി. ചടങ്ങിൽ സെൻട്രൽ റൈറ്റ്സിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി വീൽചെയർ പ്രതിക്ഷാ സ്കൂളിലെ വിദ്യാർഥിനിക്കു സമ്മാനിച്ചു. പ്രിൻസിപ്പാൾ മദർ സിസ്റ്റർ ഡെലീന സ്വാഗതവും വോയ്സ് ഓഫ് വേൾഡ് വൈസ് ചെയർമാൻ മുഹമ്മദ് അൻസാരി നന്ദിയും അർപ്പിച്ചു. അതിനോടൊപ്പം ഗാനമേളയും ഓണസദ്യയും ഉണ്ടായിരുന്നു.
