Headlines

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ്:ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ്‌ അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു.

ചെ ഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ച്ചുമായുള്ള വിവാഹത്തില്‍ 1962ലാണ് കാമിലോയുടെ ജനനം. അലെയ്ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവര്‍ സഹോദരങ്ങള്‍. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ജനിച്ച ഹില്‍ഡ എന്ന മകള്‍ നേരത്തേ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *