Headlines

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ

ചെന്നൈ:ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.ചെറിയ താടിയും ഉന്മേഷത്തോടെയുള്ള പുഞ്ചിരിയുമായി ഭാര്യ വിനോദിനിയ്‌ക്കൊപ്പമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ മാസം 30നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക….

Read More

സിഒഎ സംരംഭക കൺവെൻഷൻ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും; എന്‍.എച്ച്. അന്‍വർ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും

കൊച്ചി:കേരളവിഷനില്‍ നിക്ഷേപകരായിട്ടുള്ള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) അംഗങ്ങളുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 24ന് എറണാകുളത്ത് നടക്കും. ലെ മെറിഡിയന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സിഒഎ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരിക്കും. ചടങ്ങില്‍ സഫാരി ടിവി എംഡി സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. കണ്‍വെന്‍ഷനില്‍വെച്ച് കേരളവിഷന്‍ ന്യൂസ് ചാനലിന്റെ റീലോഞ്ചിംഗ് പ്രൊമോയുടെ പ്രകാശനം നടക്കും. കേരളവിഷന്റെ മൊബൈല്‍ ഫോണ്‍ സര്‍വ്വീസിന്റെയും, ബ്രോഡ്ബാന്‍ഡ് ഹെല്‍പ്പ്…

Read More

ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു

കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തിന് കഴിഞ്ഞ 23 വർഷമായി മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി.എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെ ആയിരുന്നു അന്ത്യം. തൃശൂർ പൂരം, തൃപ്പൂണിത്തുറ, വൈക്കം, ഇത്തിത്താനം ഗാനമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു ദുർഗാപ്രസാദ്. തിരുനക്കര പകൽപ്പൂരത്തിനു എല്ലാ വർഷവും ആദ്യം ഇറങ്ങുന്ന ആനയും ദുർഗാപ്രസാദ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ ഓങ്കോൾ ശിവരാത്രി…

Read More

ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച് ഡ്രൈവർ

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്‌.എറണാകുളം ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്. മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്ബോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍…

Read More

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി, കുറ്റം ചെയ്തിട്ടില്ലെന്നും ജിതിൻ

തിരുവനന്തപുരം:കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍.ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോൾ ആയിരുന്നു മാധ്യമങ്ങളോട് ജിതിന്‍ ഇങ്ങനെ പ്രതികരിച്ചത്. താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസില്‍ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. അതിനിടെ എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ…

Read More