കൊച്ചി:കേരളവിഷനില്‍ നിക്ഷേപകരായിട്ടുള്ള കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) അംഗങ്ങളുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 24ന് എറണാകുളത്ത് നടക്കും. ലെ മെറിഡിയന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സിഒഎ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരിക്കും. ചടങ്ങില്‍ സഫാരി ടിവി എംഡി സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. കണ്‍വെന്‍ഷനില്‍വെച്ച് കേരളവിഷന്‍ ന്യൂസ് ചാനലിന്റെ റീലോഞ്ചിംഗ് പ്രൊമോയുടെ പ്രകാശനം നടക്കും. കേരളവിഷന്റെ മൊബൈല്‍ ഫോണ്‍ സര്‍വ്വീസിന്റെയും, ബ്രോഡ്ബാന്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറിന്റെയും ലോഞ്ചിങ്ങും നടക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കെസിസിഎല്‍ സ്ഥാപക ചെയര്‍മാനുമായ എന്‍.എച്ച്. അന്‍വറിന്റെ സ്മരണയ്ക്കായുള്ള എന്‍.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈവര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
സിഒഎ സംരംഭക കൺവെൻഷൻ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും; എന്‍.എച്ച്. അന്‍വർ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും
