ചെന്നൈ:ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.ചെറിയ താടിയും ഉന്മേഷത്തോടെയുള്ള പുഞ്ചിരിയുമായി ഭാര്യ വിനോദിനിയ്‌ക്കൊപ്പമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കഴിഞ്ഞ മാസം 30നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സിപിഎം സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു.
ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ
