Headlines

നെസീലക്ക് ഇനിമുതൽ അധ്യാപകരെ വീട്ടിലിരുന്ന് കാണാം. കൂട്ടുകാർക്കൊപ്പം വിശേഷങ്ങൾ പങ്കു വെച്ച് പഠനവും തുടരാം.

ആലപ്പുഴ : ശാരീരിക വളർച്ചക്കുറവും അസ്ഥി പൊടിയുന്ന അസുഖ ബാധിതയുമായ അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ നെസീലക്ക് അമ്പലപ്പുഴ ബി ആർ സി യാണ് 40,000 രൂപ ചെലവിൽ വെർച്വൽ ക്ലാസ് മുറി ഒരുക്കി നൽകിയത്.

ചെറുപ്പത്തിലേ മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖ ബാധിതയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം മീനത്തേരിൽ വീട്ടിൽ നെജീബ് – ഉമെെബദനതികളുടെ മകൾ നെസീല (17) പഠിക്കാൻ ഏറെ മിടുക്കിയാണ്. ഒപ്പം ചിത്രരചനയിലും ബോട്ടിൽ ആർട്ടിലും ഗാനാലാപനത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതൽ നെസീലയുടെ പഠനത്തിന് അമ്പലപ്പുഴ ബി ആർ സി സഹായം ലഭ്യമാക്കി വരുന്നുണ്ട്. ഇപ്പോൾ ക്ലാസിലെത്തി പഠിക്കാൻ കഴിയാതെ വന്നതോടെയാണ് 40,000 രൂപ ചെലവിൽ ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ ബി ആർ സി വെർച്വൽ ക്ലാസ് മുറി ഒരുക്കിനൽകിയത്.

എച്ച് സലാം എം എൽ എ നസീലയുടെ വീട്ടിലെത്തി വെർച്വൽ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, അംഗം ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ ജയരാജ്, പഞ്ചായത്തംഗം ജയപ്രകാശ്, ഗവ. ഹയർ സെന്ററി സ്കൂൾ പ്രിൻസിപ്പാൾ ഉദയകുമാർ, അധ്യാപകൻ പ്രകാശ്, ബി ആർസി ട്രെയിനർ കെ രാജു, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സി ആർ സി സി മാർ, ബി ആർ സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *