Headlines

കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കും.


മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സുധാകരനെ അറസ്റ്റ് ചെയ്താലും അന്‍പതിനായിരം രൂപ ആള്‍ജാമ്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.



അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് വര്‍ഷത്തിനിപ്പുറം തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുധാകരന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *