വളരെ ദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഇന്ന് തെരുവ് പട്ടികളുടെ സ്വന്തം സംസ്ഥാനം ആയി മാറിയിരിക്കുകയാണ്. പട്ടികളുടെ ആക്രമണത്തിൽ ദിവസവും നിരവധി പേർക്കാണ് പരിക്ക് പറ്റുന്നത്. ആളുകൾ പരിക്കുപറ്റി ആശുപത്രിയിൽ ആയിട്ട് പോലും സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ല എന്നാണ് വിമർശനം. ഇപ്പോൾ ഒരാളുടെ ജീവൻ പോലും പോയിരിക്കുകയാണ്.
സാൾട്ടൻ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. 24 വയസ്സ് മാത്രമാണ് ഇദ്ദേഹത്തിൻറെ പ്രായം. എറണാകുളം കോതാട് ആണ് അപകടം നടക്കുന്നത്. മൂലം പള്ളി സ്വദേശി ആണ് ഇദ്ദേഹം. പട്ടി കുറുകിയ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് വീണായിരുന്നു മരണം സംഭവിച്ചത്.
അതേസമയം ഈ മേഖലയിൽ ആയ ശല്യം വളരെ രൂക്ഷമാണ് എന്നാണ് നാട്ടുകാർ എല്ലാവരും പറയുന്നത്. വരാപ്പുഴ പോലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പിന്നീടാണ് നടപടിക്രമങ്ങൾ തുടങ്ങിയത്. സംഭവത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം വന്നുകൊണ്ടിരിക്കുന്നത്.