പ്രേഷകർക് ഏറെ സുപരിചിതയായ താരമാണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ആദ്യ ചിത്രം താനെന്ന ഹിറ്റ് ആയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു പിടി മികച്ച ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനു ലഭിച്ചത്.
തമിഴിൽ അപർണ്ണ ആദ്യമായി അഭിനയിച്ച സുരൈരെ പോട്ടര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപര്ണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അപർണ്ണ എന്നും ശ്രദ്ധിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേശങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അധികം വിമർശനങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ നേരിടാത്ത നായികമാരിൽ ഒരാൾ കൂടിയാണ് അപർണ്ണ. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ താരത്തിനോട് ചോദിച്ച ചോദ്യവും അതിന് അപർണ്ണ നൽകിയ മറുപടികളുമാണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
അപർണ്ണ ബാലമുരളിക്ക് പ്രൈവറ്റ് ജെറ്റ് ഉണ്ടോ എന്ന് ഗൂഗിളിൽ ഒരു സെർച്ച് ഉണ്ടായിരുന്നു എന്നാണ് അവതാരകൻ അപർണ്ണയോട് ചോദിച്ച ചോദ്യം. ഇങ്ങനെ ഒരു ചോദ്യം താൻ ആദ്യമായാണ് കേൾക്കുന്നത് എന്നും വേറെ എങ്ങും ഇത് വരെ കേട്ടിട്ടില്ല എന്നുമാണ് അപർണ്ണ മറുപടി പറഞ്ഞത്.
പ്രൈവറ്റ് ജെറ്റ് ആയിട്ടില്ല, ആയിക്കൊണ്ടിരിക്കുന്നതെ ഉള്ളു എന്നാണ് അപർണ്ണ തമാശയിൽ പറയുന്ന മറുപടി. ഒരു ബെൻസ് എടുത്തതിന്റെ ലോൺ ഇത് വരെ തീർന്നിട്ടില്ല, അത് അടഞ്ഞു തീരുന്നതേ ഉള്ളു എന്നുമാണ് അപർണ്ണ പറയുന്നത്. അത് പോലെ തന്നെ പേരിന്റെ കൂടെ ഒരു സിനിമയുടെ പേര് ചേർക്കാൻ അവസരം കിട്ടിയാൽ ഏതു സിനിമയുടെ പേര് ആയിരിക്കും ചേർക്കുക എന്ന ചോദ്യത്തിന് മഹേഷിന്റെ പ്രതികാരം ആയിരിക്കും അങ്ങനെ ചേർക്കാൻ പറ്റുന്നുണ്ടെങ്കിൽ ഞാൻ ചേർക്കുക എന്നുമാണ് അപർണ്ണ ബാലമുരളി പറയുന്നത്.