Headlines

ആട്ടിൻ പാൽ ഇഷ്ടമില്ലാത്തവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു കപ്പ് ആട്ടിന്‍പാലില്‍ (244 ഗ്രാം) ഏതൊക്കെ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.
ട്രിപ്‌റ്റോഫന്‍ – 35 ഗ്രാം
കാല്‍സിയം – 33 ഗ്രാം
ഫോസ്ഫറസ് – 25 ഗ്രാം
വൈറ്റമിന്‍ ബി.2 (റിബോപ്ലാവില്‍) – 20 ഗ്രാം
പ്രോട്ടീന്‍ – 16 ഗ്രാം
പൊട്ടാസ്യം – 15 ഗ്രാം
കലോറി – 100 ഗ്രാം

ഗുണമേന്മകള്‍
1. ആല്‍ഫാ-കേസിന്‍ പ്രോട്ടീന്‍ എന്ന അലര്‍ജി ഉണ്ടാക്കുന്ന ജനിതകവസ്തു കൂടുതല്‍ പശുവിന്‍ പാലിലും കുറവ് ആട്ടിന്‍ പാലിലും ആണ്. ഇതുകൊണ്ട് ആട്ടിന്‍പാല്‍ അലര്‍ജി ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയതുമാണ്.
2. ഒലിഗോ സാച്ചാറൈഡ്‌സ് എന്നറിയപ്പെടുന്ന Anti inflammatory compounds (ശരീരത്തില്‍ നീര് കുറക്കുന്നവ) ആട്ടിന്‍ പാലില്‍ കണ്ടുവരുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു.
3. ശരീരത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, ചെമ്പ് എന്നിവയുടെ മെറ്റബോലിസത്തെ ത്വരിതപ്പെടുത്തുന്നു.
4. പച്ചക്കറികളില്‍ ഇല്ലാത്ത പല പോഷക വസ്തുക്കളും ആട്ടിന്‍പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചക്ക് സഹായകരമാണ്. പ്രത്യേകിച്ച് എല്ലുകളുടെ വളര്‍ച്ചയ്ക്ക്.


5. ക്യാന്‍സര്‍ രോഗബാധയെ തടയുന്നു പ്രത്യേകിച്ച് Breast cancer.
6. അസ്ഥിക്ഷയത്തെ ചെറുക്കുന്നു.
7. മൈഗ്രേന്‍ പോലുള്ള തലവേദനയെ ചെറുക്കുന്നു.
8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.
9. പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് അമിനോ ആസിഡുകളുടെ വിതരണവും പൊട്ടാസ്യം ഹൃദയധമനികളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നു.

10. ലോകത്തില്‍ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ആട്ടിന്‍ പാലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ നടത്തിയ ഒരു റിസേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന് പുസ്തകത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളില്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നമായ ചീസ് നല്‍കുന്നത്, അതേ പോഷകമൂല്യമുള്ള ഗുളികകളേക്കാള്‍ അഭികാമ്യമാണെന്നും തുടയെല്ലിന്റെ വളര്‍ച്ചയ്ക്കും ശക്തിക്കും ഗുണകരമാണെന്നും ഇവ ശക്തിയാര്‍ജ്ജിച്ചതായും പെണ്‍കുട്ടികള്‍ പെട്ടെന്ന് വളര്‍ച്ച കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2005-06 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട പാലിന്റെ അളവ് 170 ഗ്രാം ആണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ഒരു കൊല്ലം ഒരാള്‍ 64 ഗ്രാം പാല്‍ മാത്രമെ കഴിക്കുന്നുള്ളൂ എന്നുള്ളത് പാല്‍ ഉത്പാദനത്തിന്റെ കുറവാണ് കാണിക്കുന്നത്. 20.63 ലക്ഷം മെട്രിക് ടണ്‍ പാലാണ് 2005-06 വര്‍ഷത്തില്‍ ഉല്പാദിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *