Headlines

വിളപ്പിൽശാലയിൽ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു; പ്രതി പോലീസ് പിടിയിൽ!

തിരുവനന്തപുരം: വിളപ്പിൽശാല വിട്ടിയംപാടുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കല്ലിയൂർ വില്ലേജിലെ കല്ലുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ എന്ന ശ്രീകാന്ത് (38)നെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.


വീട്ടിയംപാടുള്ള ശശിധരൻ മകൻ ഷിജുകുമാറിന്റെ ഹരിശ്രീയെന്ന വിട്ടിലെ മുൻവശത്തുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ട സ്പെണ്ടർ പ്ളസ് ബൈക്കാണ് ഈ മാസം 15-ാം തീയതി പുലർച്ചെ ഒരു മണിയോടെ ഇയാൾ മോഷ്ടിച്ചു കടത്തിയത്. സംഭവത്തിൽ കേസെടുത്ത വിളപ്പിൽശാല പോലീസ് സമാന കേസുകളിലെ പ്രതികളായവരെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് അരുണിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകളിലെ പ്രതിയാണ്. സമാനരീതിയിൽ ഇയാൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇയാൾക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പക്ക് ലഭിച്ച രഹസ്യവിവര പ്രകാരം കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സിപിഒമാരായ പ്രദീപ്, ജയശങ്കർ, അജിത്ത് , രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *