Headlines

കനിമൊഴി ബസിൽ കയറി സമ്മാനം നൽകി, വനിത ഡ്രൈവറുടെ ജോലി തെറിച്ചു’; ആരോപണം നിഷേധിച്ച് ബസുടമ.

ചെന്നൈ: ഡിഎംകെ എംപി കനിമൊഴി ബസിൽ കയറി അഭിനന്ദിച്ചതിന് പിന്നാലെ വനിത ഡ്രൈവറുടെ ജോലി നഷ്ടമായി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമിളയ്ക്കാണ് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്കായി ഡ്യൂട്ടിക്കിടെ ഡ്രൈവറായ ഷർമിള ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് 23കാരിയായ ഷർമിളയെ ബസ് ഉടമ ജോലിയിൽ നിന്ന് പുറത്താക്കിയതെന്നാണ് ആരോപണം.

ഡിഎംകെ എംപിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി വെള്ളിയാഴ്ച ഷർമിള ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ ഷർമിളയെ കാണാനും പരിചയപ്പെടാനുമാണ് കനിമൊഴി ബസിൽ യാത്ര ചെയ്തത്.

യാത്രയ്ക്കിടെ ബസ് കണ്ടക്ടർ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ഷർമിളയെ കണ്ട് സംസാരിച്ച് സമ്മാനവും നൽകിയ ശേഷമാണ് കനിമൊഴി മടങ്ങിയത്. ബസിൽ യാത്ര ചെയ്യുകയും ഷർമിളയെ അഭിനന്ദിക്കുകയും ചെയ്യുന്ന കനിമൊഴിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വാര്‍ത്തപ്രാദേശികംകേരളം
ഇന്ത്യ
ലോകംപ്രവാസിഫാക്ട് ചെക്ക്ക്രൈംഫീച്ചര്‍ഫോട്ടോസ്വീഡിയോസ്

Malayalam NewsLatest NewsIndia NewsDmk Mp Kanimozhi Meet Women Bus Driver Sharmila
‘കനിമൊഴി ബസിൽ കയറി സമ്മാനം നൽകി, വനിത ഡ്രൈവറുടെ ജോലി തെറിച്ചു’; ആരോപണം നിഷേധിച്ച് ബസുടമ
Edited by Jibin George | Samayam Malayalam | Updated: 24 Jun 2023, 8:59 am

DMK MP Kanimozhi meet women bus driver sharmila
Photo: Social Media
ഡിഎംകെ എംപി കനിമൊഴി ബസിൽ കയറി യാത്ര ചെയ്തതിന് പിന്നാലെ സ്വകാര്യ ബസ് കണ്ടക്ടറായ യുവതിയുടെ ജോലി നഷ്ടമായെന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരിച്ച് ബസ് ഉടമ

Follow
ഹൈലൈറ്റ്:
കനിമൊഴി ബസിൽ കയറി അഭിനന്ദിച്ചതിന് പിന്നാലെ വനിത ഡ്രൈവറുടെ ജോലി നഷ്ടമായി.
ബസ് ജീവനക്കാരിയായ ഷർമിളയ്ക്കാണ് ജോലി നഷ്ടമായത്.
ആരോപണം നിഷേധിച്ച് ബസ് ഉടമ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

ADVT:60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
ചെന്നൈ: ഡിഎംകെ എംപി കനിമൊഴി ബസിൽ കയറി അഭിനന്ദിച്ചതിന് പിന്നാലെ വനിത ഡ്രൈവറുടെ ജോലി നഷ്ടമായി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമിളയ്ക്കാണ് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്കായി ഡ്യൂട്ടിക്കിടെ ഡ്രൈവറായ ഷർമിള ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് 23കാരിയായ ഷർമിളയെ ബസ് ഉടമ ജോലിയിൽ നിന്ന് പുറത്താക്കിയതെന്നാണ് ആരോപണം.

21,000 രൂപ തലയ്ക്ക് വിലയിട്ട ഹനുമാൻ കുരങ്ങ് കുടുങ്ങി; ജയ് ശ്രീറാം വിളിച്ച് ജനക്കൂട്ടം

Pause

Unmute
Unibots.in

ഡിഎംകെ എംപിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി വെള്ളിയാഴ്ച ഷർമിള ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ ഷർമിളയെ കാണാനും പരിചയപ്പെടാനുമാണ് കനിമൊഴി ബസിൽ യാത്ര ചെയ്തത്.
ബസില്‍ പണം നല്‍കിയപ്പോള്‍ കാശ് വേണ്ടെന്ന് കണ്ടക്ടര്‍; അമ്പരന്ന് വിദ്യാര്‍ഥികള്‍

യാത്രയ്ക്കിടെ ബസ് കണ്ടക്ടർ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ചത് കല്ലുകടിയായെങ്കിലും ഷർമിളയെ കണ്ട് സംസാരിച്ച് സമ്മാനവും നൽകിയ ശേഷമാണ് കനിമൊഴി മടങ്ങിയത്. ബസിൽ യാത്ര ചെയ്യുകയും ഷർമിളയെ അഭിനന്ദിക്കുകയും ചെയ്യുന്ന കനിമൊഴിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

‘എല്ലുകൾ പൊങ്ങി മെല്ലിച്ച അരിക്കൊമ്പന്‍റെ ചിത്രം’, ആശങ്കയോടെ ഫാൻസ്; ആന ആരോഗ്യവാനെന്ന് ശ്രീജിത്ത് പെരുമന; നിരീക്ഷിക്കാൻ 36 പേർ, ചിത്രങ്ങൾ ഉടൻ
സ്ത്രീകൾക്ക് ഏത് ജോലിയും ചെയ്യാൻ കഴിയുമെന്ന സന്ദേശമാണ് ഷർമിള നൽകുന്നതെന്ന് കനിമൊഴി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “സാധാരണയായി, സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുമ്പോൾ, ചിലർ ചോദിക്കുന്നത് ഒരു സ്ത്രീക്ക് ബസോ ലോറിയോ ഓടിക്കാൻ കഴിയുമോ എന്നാണ്. ഇന്ന് ഒരു സ്ത്രീ തനിക്ക് ബസ് ഓടിക്കാൻ കഴിയുമെന്ന് തെളിയിച്ചു. ഇത് വളരെ സന്തോഷകരമായ കാര്യമാണ്, മറ്റ് സ്ത്രീകൾക്ക് ഏത് ജോലിയും ചെയ്യാൻ കഴിയുമെന്ന സന്ദേശം നൽകുന്നു. ഷർമിളയുമായി നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു. അതിനാലാണ്കോയമ്പത്തൂരിൽ എത്തിയപ്പോൾ ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതെന്ന് കനിമൊഴി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *