Headlines

മീന്‍ പിടിക്കാന്‍ കുളത്തില്‍ എറിഞ്ഞ വലയിൽ കുടുങ്ങി 40 ലക്ഷം രൂപയുടെ 2000 ത്തിന്റെ കള്ള നോട്ടുകൾ.

നാഗർകോവിൽ . മീന്‍ പിടിക്കാന്‍ കുളത്തില്‍ വലയെറിഞ്ഞപ്പോള്‍ കുടുങ്ങിയത് കണ്ട് ഞെട്ടിപ്പോയി നാട്ടുകാര്‍. വലയില്‍ കുടുങ്ങിയത് 40 ലക്ഷം രൂപയുടെ 2000 ത്തിന്റെ കള്ള നോട്ടുകള്‍. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് കള്ള നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്.



പായല്‍ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകള്‍ ഉണ്ടായിരുന്നത്. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയില്‍ പൊലീസ് നോട്ടുകള്‍ പരിശോധിച്ച പ്പോഴാണ് കള്ളനോട്ടുകള്‍ ആണെന്ന് മതിരിച്ചറിയുന്നത്. കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍ നെല്‍കൃഷി നടത്തി വരുന്നതിനാല്‍ വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ വെള്ളത്തിന്റെ അളവ് കുറവാണ്.




ഒരുകൂട്ടം ആളുകള്‍ കുളത്തില്‍ മീന്‍ പിടിക്കാനായി വല എറിഞ്ഞപ്പോഴാണ് വലയില്‍ നോട്ട് കെട്ടുകള്‍ കുരുങ്ങിയത്. നിലവില്‍ 2000 നോട്ടുകള്‍ കടകളില്‍ ആരും വാങ്ങുന്നില്ല ബാങ്കില്‍ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകള്‍ കുളത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *