കൊച്ചി: പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ സഹായിക്കാൻ കെ സുധാകരൻ ഉണ്ടാകുമെന്ന ഉറപ്പിലാണ് പണം നൽകിയതെന്നും അതിൻ്റെ വിഹിതം കൈപ്പറ്റിയെന്നുമുള്ള പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് കെപിസിസി അധ്യക്ഷനെ ചോദ്യം ചെയ്തതും തുടർന്ന് അറസ്‌റ്റിന് വഴിയൊരുങ്ങിയതും.
വിദേശികൾക്ക് പുരാവസ്‌തു വിറ്റവകയിൽ ബാങ്കിൽ കുടുങ്ങിയ മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണം നൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ് പരാതിക്കാർ. കോഴിക്കോട് മാവൂർ സ്വദേശികളായ യാക്കൂബ് പുറായിൽ, സിദ്ദീഖ് പുറായിൽ, പേരാമ്പ്ര സ്വദേശി ഇ എ സലീം, പന്തീരാങ്കാവ് സ്വദേശി എം ടി ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കഞ്ചേരി സ്വദേശി അനൂപ് വി മുഹമ്മദ് എന്നിവരാണ് പരാതി നൽകിയത്.
പരാതിക്കാരായ അനൂപ് മുഹമ്മദിനെയും എം ടി ഷെമീറിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈറ്റില എമറാൾഡ് ഹോട്ടലിൽ 2021 നവംബർ മൂന്നിനായിരുന്നു കൂടിക്കാഴ്‌ച. ഷെമീറിനെ പലതവണ വാട്‌സാപ്പിൽ ഫോൺ ചെയ്‌താണ് കൂടിക്കാഴ്‌ചയ്ക്ക് തീയതി തീരുമാനിച്ചത്.
പണം ഉൾപ്പെടെ എന്തും നൽകാമെന്നായിരുന്നു വാഗ്‌ദാനം. ലക്ഷദ്വീപിൽ നിർമാണക്കരാർ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു. എന്നാൽ, അനൂപും ഷെമീറും വാഗ്‌ദാനം നിരസിച്ചു. കേസിലെ സാക്ഷി അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
മോൻസണിൻ്റെ ജീവനക്കാരനിൽനിന്ന് എബിൻ പണം കൈപ്പറ്റിയതിനും തെളിവുണ്ട്. മോൻസണിൻ്റെ പേഴ്‌സണൽ മേക്കപ്പ്‌മാനും പോക്‌സോ കേസിലെ ഒന്നാംപ്രതിയുമായ കെ ജെ ജോഷിയിൽനിന്നാണ് പണം വാങ്ങിയത്