കണ്ണൂർ: റഷ്യയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയായ പ്രത്യുഷയാണ് വിനോദയാത്രയ്ക്കിടെ മുങ്ങിമരിച്ചത്. 24 വയസ്സായിരുന്നു. വിനോദ യാത്രയ്ക്കിടെ തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
റഷ്യയിൽ എംബിബിഎസ് വിദ്യാർഥിനിയാണ് തടാകത്തിൽ മുങ്ങി മരിച്ചത്. മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകളാണ് പ്രത്യുഷ ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കായി പോയപോൾ തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. അപകടത്തിൽ മറ്റൊരു വിദ്യാർഥി കൂടി മരണപ്പെട്ടിരുന്നു.
റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിനിയായിരുന്നു പ്രത്യൂഷ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര നടപടികൾക്കുള്ള ഏർപ്പാടുകൾ ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ത്യൻ എംബസി മുഖേനെ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.