Headlines

സിനിമയിൽ മാർക്കറ്റ് കുറയുമ്പോൾ രഷ്ട്രീയത്തിലിറങ്ങും; വിജയ്‌ക്കെതിരെ എംപി.

തമിഴ്‌നാട്ടിൽ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ്നാടിന്റെ ശാപമെന്നാണ് വിമർശനം. വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള വിജയ്യുടെ പരിപാടി ഏറെ ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഇത്തരത്തിൽ എംപിയുടെ പ്രതികരണം.

സിനിമയിലുള്ള പ്രശസ്തി വച്ച് പെട്ടെന്ന് തിരഞ്ഞെടുപ്പിൽ ജയിച്ച് വരാമെന്ന് നടന്മാർ ചിന്തിക്കും. തമിഴ്നാട്ടിൽ മാത്രമാണ് ഈ ശാപമുള്ളത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. തമിഴ്നാട്ടിലുള്ളവർ മാത്രമാണ് എല്ലാം ചെയ്ത് കഴിഞ്ഞ് സിനിമയിൽ മാർക്കറ്റ് കുറയുമ്പോൾ രാഷ്ട്രീയത്തിലേക്ക് വരാമെന്ന് വിചാരിച്ച് എത്തുന്നത്.പെട്ടെന്ന് രാഷ്ട്രീത്തിലെത്തി ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കും. അങ്ങനെയൊരു ഉദ്ദേശമില്ലാതെ നല്ല ഉദ്ദേശത്തോടെ വിജയ് വന്നാൽ അത് സ്വീകരിക്കുമെന്നാണ് തിരുമാവളവൻ എംപി പറഞ്ഞത്.

തമിഴ്‌നാട്ടിൽ പത്ത് പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായി വിജയ് സംവദിച്ചിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഈ പരിപാടി. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിദ്യാർത്ഥികളോട് വിജയ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *