കൊച്ചി: പത്തുവര്‍ഷത്തെ ആദായനികുതി അടച്ചതിന്റെ എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്ക് ഇഡി നോട്ടീസ്. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെമ നിയമം) ലംഘിച്ചതിനാണ ഷാജന്‍ സ്‌കറിയയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് അയച്ചത്.
ഈ മാസം 29ന് കൊച്ചി ഇ.ഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി കവിത്കര്‍, ഷാജന്റെ കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്.
ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഹാജരാക്കണം. ഷാജന്റെ എല്ലാ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റുകളും ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജന്റെ പേരില്‍ കേസുണ്ടെന്നും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു