ഷുഹൈബ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. പ്രതിക്കെതിരെ വിയ്യൂർ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ സൂപ്രണ്ടിനെ മർദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.
അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ അസിസ്റ്റന്റ് ജയിലർ രാഹുലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്. ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയാണ് ഇയാൾ