Headlines

ടി എസ് രാജു അന്തരിച്ചു എന്ന വാർത്ത വ്യാജം, പ്രതികരിച്ച് നിർമാതാവ് ദിനേശ് പണിക്കർ!

മുതിർന്ന സിനിമ സീരിയൽ താരം ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പ്രമുഖ നിർമാതാവ് ദിനേശ് പണിക്കർ. അദ്ദേഹം പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും ദിനേശ് പണിക്കർ പ്രതികരിച്ചു.



ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ തന്നെ അദ്ദേഹം മരിച്ചതായി മാധ്യമങ്ങൾ വാർത്ത നൽകുകയായിരുതുന്നു.
മലയാളത്തിലെ സിനിമാ, സീരിയലുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി എസ് രാജു. ജോക്കർ എന്ന ചിത്രത്തിലെ ഗോവിന്ദൻ എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.



ദേവീമാഹാത്മ്യം സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *