Headlines

പാലക്കാട്ട് മാലിന്യസംസ്‌കരണ ശാലയില്‍ തീപ്പിടിത്തം!

പാലക്കാട്: പാലക്കാട്ട് മാലിന്യസംസ്‌കരണ ശാലയ്ക്ക് തീപിടിച്ചു. കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


ചവർ കൂനയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയരുന്നുണ്ട്. ഈ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുകയാണിപ്പോൾ. മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.


സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *