പാറശ്ശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി.പാറശ്ശാല പോലീസും, സ്ഥലത്തെത്തി പരിശോധന നടത്തുന്നു
പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്
സ്കൂൾ യൂണിഫോമിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്.എവലിങ്ങ് ജോയ് എസ് അ (15) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഊരമ്പ് സ്വദേശികളായ സുരേഷ് ,അക് ഷാൾ ദമ്പതികളുടെ മകളാണ്.എന്നാൽകുട്ടിയുടെ സ്കുൾ ബാഗിൽ നിന്നും ഒരു കത്തും ലഭിച്ചിട്ടുണ്ട്.കത്തിൽ അമ്മയുടെ നമ്പരും ഉണ്ടായിരുന്നു.എന്റെ മൃതദേഹം ഈ നമ്പരിൽ വിളിച്ചു നൽകണമെന്നാണ് തമിഴിൽ എഴുതിയിട്ടുണ്ട്.കുട്ടി വീട്ടുകാർ അറിയാതെ എന്തിനാണ് പതിവ് വഴി മാറി വന്നത് എന്നും അറിയില്ല. ഈ വഴിയിലൂടെ ആയിരുന്നില്ല പതിവായി സ്കൂളിൽ പോകുന്നതും.
സംഭവത്തിൽ ദുരൂഹത ഉള്ളതായി പോലീസ് വ്യക്തമാക്കി. ട്രാക്കിന്റെ നടുവിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയേ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നാണ് സംശയം ഉള്ളത്. ചൊവ്വാഴ്ച്ച രാവിലെ ആണ് സംഭവം. സ്കൂളിലേക്ക് പോകും വഴിയാണ് കുട്ടിക്ക് അപായം സംഭവിച്ചത് എന്നും കരുതുന്നു. പത്താം ക്ലാസിൽ പഠിക്കുന്നതിന് വേണ്ടി ഈ വർഷമാണ് പളുകൽ ഹയർക്കെൻഡറി സ്കൂളിൽ പുതിയതായി ചേർന്നത്.മരണപ്പെട്ട കുട്ടിയുടെ മാമനായ ജോബി താമസിക്കുന്നത് പരശുവയ്ക്കലിലാണ്
15കാരിയായ പെൺകുട്ടിയുടെ ശരീരമാകെ മുറിവുകൾ ഉണ്ട്. സംഭവം ആദ്യം കണ്ട നാട്ടുകാർ ഉടം പോലീസിനെ അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സും ഫോറൻസിക് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്