Headlines

കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി കടത്തിക്കൊണ്ടുപോയ മന്ത്രിയാര്?

കൈതോലപ്പായയിൽ രണ്ടുകോടി മുപ്പത്തിയഞ്ച് ലക്ഷം കെട്ടിപ്പൊതിഞ്ഞുകൊണ്ടു പോയ സി പി എം ഉന്നതനേതാവ് ആര് സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമർശനം ഉന്നയിക്കുന്ന ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ. സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരൻ. തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരൻ ആക്ഷേപം ഉന്നയിച്ചത്



‘കലൂരിലെ ദേശാഭിമാനി ഓഫിസിൽ 2 ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു’. കോവളത്തു നടന്ന പണം കൈമാറ്റത്തെക്കുറിച്ചുള്ള ആക്ഷേപവും താൻ പണി തുടങ്ങുകയാണെന്ന മുന്നറിയിപ്പും ശക്തിധരന്റെ കുറിപ്പിലുണ്ട്. പ്രധാനഭാഗങ്ങൾ ഇങ്ങനെയാണ്


മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയതായി മുൻ ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ.

കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ ഇക്കാര്യം അച്ചടിച്ചുവെച്ചിട്ടുണ്ടെന്നും നായികാ ഇന്ന് പാർട്ടിയിൽ ഇല്ലന്നും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. അർധരാത്രി സൂര്യനുദിച്ചാൽ കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കുമെന്ന് ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്ക് ഇട്ട പോസ്റ്റിൽ പറഞ്ഞു.



കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ഗുരുതര ആരോപണവും ശക്തിധരൻ ഉന്നയിച്ചു. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നും പോസ്റ്റിൽ പറയുന്നു. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ആരോപിക്കുന്നു.


കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് ശക്തിധരൻ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി മുപ്പത്തയ്യായിരം രൂപയാണ് ഉണ്ടായിരുന്നത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻ ആരോപിച്ചുഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെന്ററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു.

നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും ശക്തിധരൻ ആരോപിക്കുന്നു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്.



‘തനിക്കെതിരെ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതിൽ അതിനിപുണൻ ഒരു മന്ത്രിതന്നെയാണ്. അയാളുടെ ആദ്യഭാര്യയോട് എങ്ങിനെയാണ് പകവീട്ടിയതെന്ന് ആ ഭാഷയിൽ നിന്ന് മനസിലാകും. അതിപ്പോൾ ക്‌ളിഫുകളിൽ എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ. സിംഹാസനത്തിൽ ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ തുണിയുരിഞ്ഞു നിൽക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കും’ ജി ശക്തിധരൻ മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *