Headlines

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിലും കോളേജുകളിലും ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂണ്‍ 27 ചൊവ്വാഴ്ച) വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരള. മലബാർ ജില്ലകളോട് സർക്കാർ വിദ്യാഭ്യാസ വിവേചനം കാണിക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, സംവരണ അട്ടിമറി തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടതുപക്ഷം തകർക്കുന്നതിൽ പ്രതിഷേധിച്ചുമാണ് വദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുർ റഹീം അറിയിച്ചു.

മലബാറിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനാവസരം ഉറപ്പുവരുത്തുക എന്നതാണ് ഫ്രറ്റേണിറ്റി ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂർത്തിയാകുമ്പോഴും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളടക്കം പതിനായിരങ്ങളാണ് മലബാർ ജില്ലകളിൽ ഉപരിപഠന സാധ്യത തെളിയാതെ പുറത്തുനിൽക്കുന്നതെന്ന് ഫ്രറ്റേണിറ്റി പറയുന്നു.

വിഷയം പഠിക്കാൻ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ പുറത്താവുന്ന വിദ്യാർഥികൾക്ക് ആവശ്യമായ ബാച്ചുകൾ അനുവദിക്കാനോ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *