തിരുവനന്തപുരത്തെ മുഴുവൻ ബൂത്ത് ഭാരവാഹികളെയും പങ്കെടുപ്പിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. പാർട്ടിയിൽ നിന്ന് ചലച്ചിത്ര രംഗത്തെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതിന് പിന്നാലെയാണ് ദേശീയ കൗൺസിൽ അംഗം കൂടിയായ നടന് ചടങ്ങിൽ അവഗണന
നദ്ദയുടെ ചടങ്ങിലേക്ക് കൃഷ്ണകുമാറിനെ ക്ഷണിച്ചില്ല
പങ്കെടുത്തപ്പോൾ വേദിയിൽ ഇടം നൽകിയതുമില്ല
അതൃപ്തി അറിയിച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത വിശാല ജനസഭയിൽ നടനും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാറിന് അവഗണന. കൃഷ്ണകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. അവസാനനിമിഷം പരിപാടിയിൽ പങ്കെടുത്തെങ്കിലും വേദിയിൽ ഇരിപ്പിടവും ലഭിച്ചില്ല. സംഭവത്തിൽ കൃഷ്ണകുമാർ ബിജെപി സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അതൃപ്തി പരസ്യമാക്കിയത്. പ്രകാശ് ജാവ്ദേക്കർ വിളിച്ചപ്പോഴായിരുന്നു പരിപാടിയെക്കുറിച്ച് അറിഞ്ഞതെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ‘രണ്ട് ദിവസം മുൻപ് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ വിളിച്ചിരുന്നു. ഈ സമയത്ത് പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോഴാണ് ജെപി നദ്ദയുടെ പരിപാടിയെക്കുറിച്ച് പറഞ്ഞത്.’ അദ്ദേഹം പറഞ്ഞു.