Headlines

വാഹനത്തിൽവെച്ചു പല തവണ ചർദ്ദിച്ചു; മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദം; ആശുപത്രിയിൽ തുടരുന്നു.

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് ചികിത്സ തുടരുന്നു. ബെംഗളൂരുവിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം കൊല്ലം അൻവാറശ്ശേരിയിലെ വസതിയിലേക്ക് യാത്ര തിരിച്ചതിനിടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 57കാരനായ മഅദനിയെ തിങ്കളാഴ്ച രാത്രിയിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നും വിദഗ്ധ സംഘം രാവിലെ മഅദനിയെ പരിശോധിക്കുമെന്നും പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ പറഞ്ഞു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദം ആയിരുന്നു. രക്തസമ്മർദ്ദം 230-120 എന്ന അവസ്ഥയിലായിരുന്നു. പരിശോധന തുടരുകയാണ്. രാത്രിയിലും രക്തസമ്മർദ്ദം അതേ നിലയിൽ തുടരുകയാണ്. രാവിലെയും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. രാവിലെ 10 മണിയോടെ ഡോക്ടർമാർ കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *