തിരുവനന്തപുരം. പാറശ്ശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. എവലിങ്ങ് ജോയി എന്ന 15 കാരിയാണ് മരിച്ചത്. സ്‌കൂളില്‍ പോയ കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി എല്ലാ ദിവസവും പോകുന്ന വഴിയിലൂടെയല്ല ചൊവ്വാഴ്ച സ്‌കൂളിലേക്ക് പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുട്ടിയുടെ ബാഗില്‍ നിന്നും അമ്മയുടെ ഫോണ്‍ നമ്പര്‍ എഴുതിയ കത്ത് ലഭിച്ചു. തന്റെ മൃതദേഹം ഈ നമ്പറില്‍ വിളിച്ച് നല്‍കണമെന്ന് കുട്ടി എഴുതിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായിട്ടാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് നടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. വളരെ ദുഖത്തോടെയാണ് നാട്ടുകാര്‍ കുട്ടിയുടെ മരണത്തെ കാണുന്നത്. കുട്ടി ഈ വര്‍ഷമാണ് പുതിയ സ്‌കൂളിലേക്ക് എത്തിയത്.