കര്‍ഷകരെ രക്ഷക്കായി 150 കോടി മുതൽ മുടക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. 2000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ബഹു മുഖ പദ്ധതികളാണ് ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ ആരംഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റ് മാള്‍ ശൃഖല വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിന്റെ ഭാഗമാണിത്.
200 കോടി മുതല്‍മുടക്കില്‍ ഹൈദരാബാദിനടുത്ത് ചെങ്കിചര്‍ളയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനായുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ അലോട്ട്‌മെന്റ് രേഖ തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.വി നരസിംഹ റെഡ്ഢി മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിദ്ധ്യത്തില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കൈമാറിയിരിക്കുകയാണ്.

തെലങ്കാന സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് നടത്തിയ കൂടിക്കാഴ്കള്‍ എല്ലാം ഗുണകരമായി. ‘ലുലുവിന്റെ നിക്ഷേപപദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച പിന്തുണ അഭിനന്ദനാര്‍ഹമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപം തെലങ്കാനയില്‍ ലുലു നടത്തും. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 2,500 കോടി രൂപ മുതല്‍ മുടക്കില്‍ ഹൈദരാബാദില്‍ ഏറ്റവും വലിയ മാള്‍ നിര്‍മ്മിക്കും. മത്സ്യ-മാംസ സംസ്‌കരണ കേന്ദ്രവും തെലങ്കാനയില്‍ തുറക്കും. പ്രാദേശികമായ വികസനത്തിന് ഒപ്പം നിരവധി തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് മുന്നൂറ് കോടി മുതല്‍മുടക്കില്‍ ലുലു മാള്‍ വരുന്നത്. കുക്കാട്ട് പള്ളിയിലെ മഞ്ചീരമാള്‍ ആഗോളനിലവാരത്തില്‍ പുതുക്കിനിര്‍മ്മിച്ചാണ് ലുലു മാള്‍ യാഥാര്‍ത്ഥ്യമാവുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അഞ്ച് തീയേറ്റര്‍ സ്‌ക്രീനുകള്‍, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോര്‍ട്ട്, സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫണ്‍ടൂറ , ഇലക്ട്രോണിക്‌സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാന്‍ഡഡ് ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവ മാളിലുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ പുത്തന്‍ ഷോറൂമുകളും ലുലു മാളിലുണ്ടാകും. ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലഭിക്കും. മാളിൽ രണ്ടായിരത്തിലധികം പേര്‍ക്ക് പുതിയ തൊഴിലവസരം ലഭ്യമാകും.
തെലങ്കാനയിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം സംസ്ഥാനത്തിന്റെ വികസന മുഖമാകുമെന്നും വ്യവസായ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും കെ.ടി. രാമറാവു പറയുകയുണ്ടായി. വിദേശ കമ്പനികളേക്കാള്‍ ഇന്ത്യന്‍ കമ്പനിയായ ലുലുവിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. കെ.ടി. രാമറാവു പറഞ്ഞു. ലോകത്തെ മുന്‍നിര കമ്പനിയായ ലുലു ഗ്രൂപ്പ്, ഒരു ഇന്ത്യക്കാരന്റേത് എന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും എം.എ യൂസഫലിയുടെ നിശ്ചയദാര്‍ഢ്യവും വ്യവസായിക കാഴ്ചപ്പാടും മാതൃകാപരമെന്നും കെടിആര്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, ലുലു ഗ്രൂപ്പ് എല്ലാ സംസ്ഥാനങ്ങളിലും നിക്ഷേപം ഇറക്കാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനു മുൻപ് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും കോടികളുടെ പദ്ധതികള്‍ ലുലു പ്രഖ്യാപിച്ചിരുന്നതാണ്. തുടർന്ന് തെലുങ്കാനയിലും കോടികളുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിനൊപ്പം ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം പറയുന്നത്