ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തെ റോഡ് ശൃംഖലയില്‍ വന്‍ മുന്നേറ്റമാണ് രാജ്യം നടത്തിയത്. ലോകത്തെ റോഡ് ശൃംഖലയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി എത്തിയത്. 59 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഉണ്ടായത്.
രാജ്യത്ത് 2014 മുതല്‍ 1.45 ലക്ഷം കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേകളുടെ നിര്‍മാണത്തിലും വലിയ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായതെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയുടെ നിര്‍മാണം ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യപൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍.
എന്‍എച്ച് 53-ല്‍ അമരാവതിയ്ക്കും അകോലയ്ക്കും ഇടയില്‍ 75 കിലോമീറ്റര്‍ സിംഗിള്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിര്‍മ്മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേടിയിരുന്നു. റോഡ് ശൃംഖലയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും മൂന്നാം സ്ഥാനം ചൈനയ്ക്കുമാണ്. ബ്രിസിലാണ് നാലാം സ്ഥാനത്ത്. റഷ്യ അഞ്ചാം സ്ഥാനത്ത്.