കൽപറ്റ . ഓടി നടന്നു പിഴ അടിക്കുന്ന മോട്ടോർ വാഹന വകുപ്പിന് കൽപ്പറ്റയിൽ വല്ലാത്ത പണികൊടുത്തത് കെഎസ്ഇബി. കെഎസ്ഇബി വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിനു പിഴയിട്ട പിറകെ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി കൊണ്ട് പോവുകയായിരുന്നു.
വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചതിനാണു ഫ്യൂസ് ഊരിയതെന്നാണ് KSEB യുടെ വിശദീകരണം. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ് എന്നതാണ് ശ്രദ്ധേയം. KSEB ഫ്യൂസ് ഊരിയതോടെ റോഡ് ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ പ്രവർത്തനം ചത്തു.
ഇ ബി ലൈനുകളിലേക്ക് വീണു കിടക്കുന്ന ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് കിട്ടിയിരുന്നു. ഇതിനു പിറകെയാണ് ഫ്യൂസ് ഊറിയിരിക്കുന്നത്. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും ഇത്തരത്തിലുള്ള നടപടികളിലേക്കു കടക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്.