ആലപ്പുഴ : എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിൽ. കൊറോണ കാലത്തായിരുന്നു അബിൻ തിരുവനന്തപുരത്തെ ശാഖയിൽ എത്തിയത്. എന്നാൽ അതേ സമയം ശാഖ പൂട്ടിയതോടെയാണ് കൊച്ചി ശാഖയെ സമീപിച്ചത്.
അതേസമയം താൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്‌ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാൻ ആയിരുന്നു സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്ന് നിഖിൽ പറഞ്ഞു. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയത്.
14 കേസുകളാണ് ഓറിയോണിനെതിരെ കൊച്ചിയിലുള്ളത്. വിസ തട്ടിപ്പിൽ അറസ്റ്റിലായ ഉടമ സജു ശശിധരൻ സ്ഥാപനം 2022 ൽ പൂട്ടിയിരുന്നു. ഓറിയോൺ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ വെച്ചൊണെന്ന് കണ്ടെത്താനാണ് ശ്രമം.അതേ സമയം വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേർപ്പെടുത്തി.
കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും