കണ്ണൂര്‍. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം. സ്റ്റാന്‍ഡിങ് കൗണ്‍സലിനാണ് നിയമോപദേശം ലഭിച്ചത്. അതേസമയം കോടതി ഉത്തരവോട് ഗവര്‍ണറുടെ സ്‌റ്റേ ഇല്ലാതായെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. 2022 ഓഗസ്റ്റിലാണ് സ്വജനപക്ഷപാതം ആരോപിച്ച് പ്രിയയുടെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.
അതേസമയം ഗവര്‍ണര്‍ ഈ ഉത്തരവ് റദ്ദാക്കിയിട്ടില്ല. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. നിയമനത്തിന് എതിരെ രണ്ടാം റാങ്ക് കാരനായ ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പ്രിയയ്ക്ക് നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനപരിശോധിക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഈ വിധിക്കാണ് ഡിവിഷന് ബെഞ്ച് സ്‌റ്റേ അനുവദിച്ചത്.