രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ ഞാൻ തന്നെ കെട്ടുമെന്നാണ് വിവാഹം കഴിക്കാനിരുന്ന നവ വരൻ പറഞ്ഞത്. ‘അച്ചന്റെ മോളേ ഞാൻ തന്നെ കെട്ടും’ എന്ന് പറഞ്ഞായിരുന്നു ആ യുവാവിന്റെ വിലാപം. മകളുടെ വിവാഹ ദിവസം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജിഷ്ണുവും കുടുംബവും മൂന്ന് തവണ വിവാഹാലോചനയുമായി എത്തിഎന്നാണ് നാട്ടുകാർ പറയുന്നത്. പെണ്ണിനെ കൊടുക്കാത്തിനരുന്നതിന്റെ പകരം വീട്ടലാണ് ജിഷ്ണുവും സംഘവും ചെയ്തിരിക്കുന്നത്.
സംഭവം കൊടും ക്രൂരതയെന്നാണ് നാട്ടുകാർക്കൊന്നടങ്കം പറയാനുള്ളത്. വിവാഹത്തിനായി കെട്ടിയ പന്തൽ മരണ ചടങ്ങിന് സാക്ഷിയായതിൽ വേദനിക്കാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കുവാന്‍ അയല്‍വാസിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു.
വിവാഹാലോചനയുമായി ഒരു തവണ സഹോദരനൊപ്പവും രണ്ട് തവണ അമ്മയ്‌ക്കൊപ്പവും ജിഷ്ണു വീട്ടിലെത്തി. എന്നാല്‍ രണ്ട് കുടുംബവും വേറെ സമുദായമായതിനാല്‍ കല്യാണത്തിന് രാജു സമ്മതിച്ചില്ല. ജിഷ്ണുവും സംഘവും എത്തി ശ്രീലക്ഷ്മിയെയും രാജുവിനെയും ഭാര്യയെയും ആക്രമിച്ചണിനെ പറ്റി നാട്ടുകാർ പറയുന്നത് കേൾക്കൂ.