കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
റിയാദില്‍ നിന്നും കരിപ്പൂരില്‍ എത്തിയ കണ്ണൂര്‍ ഇരട്ടി സ്വദേശി മുഹമ്മദ് അസ്ലം ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 927 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. സ്വര്‍ണം കാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.