Headlines

മുഖ്യമന്ത്രിക്കെതിരായ ആരോപണം, ആധികാരിക വിവരം നല്‍കിയാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് വി മുരളീധരന്‍!

തിരുവനന്തപുരം. കേരളത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങല്‍ അവര്‍ അധോലോക സംഘങ്ങളെപ്പൊലെയാണെന്ന് തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

കണ്ണിന് അടിയിലെ കറുപ്പ് മാറ്റുവാനുള്ള ചികിത്സയും കൈതോല പായിലെ കടത്തും എല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. ഈ നേതാക്കന്‍മാര്‍ നിയമങ്ങള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.


വളരെ ഗുരുതരമായ ആരോപണമാണ് ജി ശക്തിധരന്‍ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുവാന്‍ അദ്ദേഹം തയ്യാറാകണം. വിവരങ്ങള്‍ നല്‍കിയാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുവാന്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായിരുന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *