ഷാഫി പറമ്പലിനെതിരെ ആരോപണമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തന്റെ നോമിനേഷന്‍ ഷാഫി പറമ്പില്‍ ഇടപെട്ട് തള്ളിക്കളഞ്ഞെന്നും, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷാഫി ശ്രമിക്കുകയാണെന്നുമാണ് സദ്ദാം ഹൂസൈന്‍ ആരോപിച്ചത്.
ഇതേ തുടര്‍ന്ന് ഡി സി സി അധ്യക്ഷന്‍ എ തങ്കപ്പനാണ് സദ്ദാം ഹൂസൈനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ബി ജെപി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ടെന്നും, ഷാഫിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും സദ്ദാം ഹൂസൈന്‍ ആവശ്യപ്പെട്ടിരുന്നു.