ന്യൂഡല്‍ഹി. സുനിത വിശ്വനാഥുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് സ്മൃതി ഇറാനി. എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജോര്‍ജ് സോറോസുമായിട്ടുള്ള സുനിതയുടെ ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം.അഫ്ഗാന്‍ വുമണ്‍ ഫോര്‍വേര്‍ഡ് എന്ന സംഘടനയുടെ സ്ഥാപകയാണ് സുനിത.
ജോര്‍ജ് സോറോസില്‍ നിന്നും ഈ സംഘടനയുടെ പേരില്‍ പണം കൈപ്പറ്റിയതായി മുമ്പ് സുനിതയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒപ്പം അമേരക്കയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ് സുനിത. അതേസമയം രാജ്യത്തെ ജനങ്ങള്‍ക്ക് ജോര്‍ജ് സോറോസിന്റെ ഉദ്ദേശത്തെക്കുറിച്ച് വ്യക്തായ അറിവുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
എന്തിനാണ് രാഹുല്‍ ഇവരുമായി ചര്‍ച്ച നടത്തിയത്. ജമാഅത്തുമായി ബന്ധമുള്ളവരാണ് യോഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുത്തതെന്നുമാണ് പോതുമണ്ഡലത്തിലെ ധാരണഎന്നും സ്മൃതി ഇറാനി ആരോപിച്ചു.