ചണ്ഡിഗഡ്: ഇൻഷുറൻസ് പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമായി ചിത്രീകരിച്ച വ്യവസായി അറസ്റ്റിൽ. പഞ്ചാബിലെ രാംദാസ് നഗർ ഏരിയയിലാണ് സംഭവം. സുഹൃത്തായ സുഖ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയതിന് ഗുർദീപ് സിങ്ങ് എന്നയാളാണ് ബുധനാഴ്ച പോലീസ് പിടിയിലായത്.
ബിസിനസിൽ തനിക്കുണ്ടായ തകർച്ചയിൽ നിന്നും രക്ഷപെടുന്നതിനാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. സുഖ്ജീത്തിനെ കാണാനില്ലെന്ന് ഭാര്യ ജീവൻദീപ് കൗർ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
നാല് കോടി രൂപയുടെ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിനായി തന്റെ മരണം വ്യാജമായി ഉണ്ടാക്കിയതായും പോലീസ് പറഞ്ഞു. ഭാര്യയും മറ്റ് നാല് പേരുമായി ചേർന്ന് ഗൂഡാലോചന നടത്തിയ ശേഷമാണ് സുഖ്‌വീന്ദർ സിങ് കൃത്യം നടത്തിയത്.
ഗുർപ്രീത് സിംഗ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരെയും സുഖ്‌വീന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരേയും അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് രവ്ജോത് കൗർ ഗ്രെവാൾ പറഞ്ഞു.
ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിൽ പാട്യാല റോഡ്ലെ ഒരു കനാലിന് സമീപത്ത് നിന്നും സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തുകയായിരുന്നു. ആദ്യം അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നായിരുന്നു സംശയം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുർപ്രീത് തന്റെ ഭർത്താവിന് മദ്യം വാങ്ങുകയായിരുന്നുവെന്ന് സുഖ്ജീതിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ ഗുർപ്രീത് റോഡപകടത്തിൽ മരിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുർപ്രീത് തന്റെ ഭർത്താവിന് മദ്യം വാങ്ങി നൽകിയിരുന്നുവെന്ന് സുഖ്ജീതിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു.
എന്നാൽ, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ ഗുർപ്രീത് ഒരാഴ്ച മുൻപേ റോഡപകടത്തിൽ മരിച്ചതായി വീട്ടുകാർ പറഞ്ഞതായി പോലീസിനോട് പറഞ്ഞു. ഇതാണ് പോലീസിന് സംശയം തോന്നാൻ ഇടയാക്കിയത്. ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്
കൊലപ്പെടുത്താൻ ലക്ഷ്യം വച്ച് തന്നെയാണ് ഗുർപ്രീത് പ്രദേശവാസിയായ സുഖ്ജിത്തിനെ സൗഹൃദം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ഇയാളെ ബോധംകെടുത്തിയത് ശേഷമായിരുന്നു കൊലപാതകം. ആളെ തിരിച്ചറിയാതിരിക്കാൻ ഗുർപ്രീതിന്റെ വസ്ത്രവും സുഖ്ജീത്തിനെ ധരിപ്പിച്ചശേഷം ട്രക്ക് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഗുർപ്രീതിന്റെ ഭാര്യ തന്റെ ഭർത്താവിന്റേതാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.