ഇടുക്കി: മൂന്നാർ- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപം മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽനിന്നു മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് മറിഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. മൂന്നാർ- ഉദുമൽപേട്ട് അന്തർസംസ്ഥാന പാതയിൽ പെരിയവര എസ്റ്റേറ്റിന് സമീപമാണ് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്
സേലത്തുനിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയവരായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മൺതിട്ടയിൽ കയറി മറിയുകയായിരുന്നു. രണ്ടരവയസുള്ള കുട്ടിയടക്കം നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചെറുതോണിയിൽ സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം തന്നെയായിരിക്കും കെഎസ്ആർടിസിയുടെ ഓപ്പറേറ്റിങ് സെന്ററും. ജില്ലാ പഞ്ചായത്ത് നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്ററും ഫ്യുവൽ സ്റ്റേഷനും നിർമ്മിക്കുക. പ്രധാന റോഡിനോട് അനുബന്ധിച്ച് 40 സെന്റിലാണ് ഫ്യുവൽ സ്റ്റേഷൻ നിർമിക്കുന്നത്. ശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ബസ് സ്‌റ്റേഷൻ, ഗ്യാരേജ്, അതോടനുബന്ധിച്ചുള്ള കെഎസ്ആർടിസി ഓഫീസ്, അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കുക