ജി ശക്തിധരന്റെ ‘കൈതോലപ്പായ’ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്ന നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എം പിയുമായ ബെന്നി ബഹ്നാന്‍. പിണറായിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും ബെന്നി ബഹ്നാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ പരാതി കിട്ടാത്തത് കൊണ്ടാണ് കേസ് അന്വേഷണം നടക്കാത്തത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കാന്‍ ബെന്നിബഹ്നാന്‍ തിരുമാനിച്ചിരിക്കുന്നത്.
നേരത്തെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരനാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കൈതോലപ്പായയില്‍ 2 കോടി 35 ലക്ഷം പൊതിഞ്ഞു കെട്ടി ഇന്നോവകാറില്‍ തിരുവന്തപുരത്തേക്ക് കൊണ്ട് പോയ സി പിഎം നേതാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. ടൈം സ്വ്ക്വയറില്‍ വരെ എത്തി നില്‍ക്കുന്ന നേതാവ് എന്നാണ് ആ പോസ്റ്റില്‍ സൂചന നൽകുന്നത്. അതാര് എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നു. അപ്പോഴാണ് അത് പിണറായി വിജയന്‍ തന്നെയെന്ന് വെളിപ്പെടുത്തി ബെന്നിബഹ്നാന്‍ രംഗത്ത് വന്നിരിക്കുന്നത്.