Headlines

ലേക്‌ഷോർ ആശുപത്രിയിൽ എത്തിയ യുവാവിന്റെ മരണത്തിൽ അസ്വഭാവികത തോന്നി, നിർണായക വെളിപ്പെടുത്തൽ നടത്തി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ!


കൊച്ചി ലേക് ഷോർ ആശുപത്രിയിലെ അവയവ കച്ചവടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ. സർവിസിൽ നിന്നും റിട്ടആയ ഡിവൈഎസ്പി ഫേമസ് വർഗീസ് ആണ് ഇപ്പോൾ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് ,വാഹനാപകടത്തിൽപെട്ട് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ എബിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആണ് ഈ കേസ് അന്ന് അന്വേഷിച്ച സർക്കിൾ ഇൻസ്‌പെക്ടർ ഫേമസ് പറയുന്നത് .എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആയിരുന്നു.


ഇതുവഴി മറ്റ് ആന്തരികാവയവങ്ങൾക്ക് കേടുപാടുണ്ടായെന്നും പോലീസ് സർജൻ മൊഴി നൽകിയിരുന്നതായി ഫേമസ് വ്യക്തമാക്കി. തലയിൽ രക്തം കട്ടപിടിച്ചതിന് നൽകേണ്ട ചികിത്സ എബിന് നൽകിയില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ അന്ന് തന്നോട് പറഞ്ഞതായി വർഗീസ് പറയുന്നു. ഫോറൻസിക് സർജൻ മൃതദേഹം മൃതദേഹം നടത്തിയിരുന്നില്ലെന്നും സർജൻ തന്നോട് പറഞ്ഞു. ശേഷം ഫയലുകൾ പരിശോധിച്ചപ്പോൾ അസ്വഭാവികത തോന്നി. തുടർന്ന് താൻ അന്ന് പോലീസ് സർജന്റെയും ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാരുടെയും മൊഴിയെടുത്തതായും ഫേമസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.


എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.


ശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതർ വിദേശികൾക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.2009 നവംബർ 29 ന് രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 8.58 ഓടെ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ അടുത്തദിവസം (നവംബർ 30 ) പുലർച്ചെ 4.15 ഓടെ വിദഗ്ധ ചികിത്സക്കായി 50 കിലോമീറ്റർ അകലെയുള്ള ലേക്ഷോറിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം ( ഡിസംബർ 1, 2009 ) രാത്രി 7 മണിയോടെ അബിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.



കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് അവയവങ്ങൾ മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.2009 നവംബർ 29 ന് രാത്രി 8.30 ഓടെയാണ് അപകടം നടന്നത്.


8.58 ഓടെ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം (നവംബർ 30 ) പുലർച്ചെ 4.15 ഓടെ വിദഗ്ദ ചികിത്സക്കായി 50 കിലോമീറ്റർ അകലെയുള്ള ലേക്‌ഷോറിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം( ഡിസംബർ 1, 2009 ) രാത്രി 7 മണിയോടെ അബിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു. വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന വ്യാജേന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്‌തെന്ന പരാതിയിൽ കൊച്ചി ലേക്ഷോർ ആശുപത്രിക്കും എട്ടു ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി.


എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ലേക്ഷോർ ആശുപത്രിക്കും അവിടത്തെ അന്നത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമാണ് കോടതി അന്വേഷണത്തിനായി സമൻസ് നൽകിയത്. അവയവദാന നിയമത്തി (1994 ) ലെ 18,20,21 പ്രകാരം പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അർഹതയുള്ള കേസ് ആണിത് എന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *